Monday
12 January 2026
33.8 C
Kerala
HomeKeralaപാലക്കാട് വിവിധ ഇടങ്ങളിൽ പുലിയിറങ്ങി; വളർത്തു മൃഗങ്ങളെ കൊന്നു

പാലക്കാട് വിവിധ ഇടങ്ങളിൽ പുലിയിറങ്ങി; വളർത്തു മൃഗങ്ങളെ കൊന്നു

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുലി ഇറങ്ങി. അകത്തേത്തറയിലെ ജനവാസ കേന്ദ്രങ്ങളിലാണ് വീണ്ടും പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. അകത്തേത്തറ ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു.

അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിന് സമീപമാണ് പുലിയെ കണ്ടത്. സ്‌ഥലത്ത്‌ ഉണ്ടായിരുന്ന നായയെ പുലി കടിച്ചു കൊണ്ടുപോയി. പുലിപ്പേടിയിൽ കഴിയുന്ന അകത്തേത്തറ ഉമ്മിനിക്ക് സമീപമാണ് ഈ രണ്ട് പ്രദേശങ്ങളും. നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അതിനിടെ പാലക്കാട് കല്ലടിക്കോട് പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

പറക്കല്ലടിയിലെ സ്വകാര്യ വ്യക്‌തിയുടെ റബ്ബർ തോട്ടത്തിലാണ് പുലിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു വയസ് പ്രായമുള്ള പുലിയാണ് ചത്തത്. വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തി.

RELATED ARTICLES

Most Popular

Recent Comments