Monday
12 January 2026
21.8 C
Kerala
HomeKeralaവാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രവീൺ കുമാർ, സിവിൽ പോലീസ് ഓഫിസർ കൃജേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

വാഹനാപകടക്കേസ് ഒതുക്കാൻ ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വാഹന ഉടമയുടെ പേരിൽ കേസ് എടുക്കാതിരിക്കാൻ വാഹനം ഓടിച്ചയാളിൽ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

RELATED ARTICLES

Most Popular

Recent Comments