Monday
12 January 2026
33.8 C
Kerala
HomeKerala12 കിലോഗ്രാം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

12 കിലോഗ്രാം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്‌സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വൽസരാജ് (39) ആണ് പിടിയിലായത്.

കർണാടക വോൾവോ ബസിൽ താമരശ്ശേരിയിൽ എത്തിയ പ്രതി പഴയ ബസ് സ്‌റ്റാൻഡിൽ കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് ബസിനെ പിൻതുടർന്നു വന്ന സ്ക്വാഡ്‌ അംഗങ്ങൾ പിടികൂടിയത്. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

സമാന രീതിയിൽ കഞ്ചാവുമായി ഇയാൾ നേരത്തെയും പിടിയിലായിരുന്നു. പലതവണ കഞ്ചാവ് കടത്തിയിട്ടുള്ള പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

Most Popular

Recent Comments