വിവേകാനന്ദ ട്രാവൽസ്‌ എംഡി സി നരേന്ദ്രൻ അന്തരിച്ചു

0
107

യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസ്‌ എംഡിയുമായ സി നരേന്ദ്രൻ (63) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്‌ച വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്‌മശാനത്തിൽ. മൂന്നു പതിറ്റാണ്ടിലധികമായി ടൂർ-ട്രാവൽസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. രാജ്യത്തും പുറത്തും വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹി അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ സൗഹൃദവലയമുള്ളയാൾ കൂടിയാണ്. ഭാര്യ: ഉഷ (റിട്ട. ഡപ്യൂട്ടി ഡയറക്‌ടർ, ട്രഷറി). മക്കൾ: ഡോ.ഗായത്രി, ഗംഗ.