Monday
12 January 2026
23.8 C
Kerala
HomeWorldകൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ

കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ

 

മൂന്നാം തരംഗം നടക്കുന്ന സാഹചര്യത്തിൽ കൊവിഡുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും ഞായറാഴ്ച നടപ്പാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവെച്ചത്.*

ന്യൂസിലാൻഡിലെ സാധാരണക്കാരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ല.കൊവിഡ് നിയന്ത്രണങ്ങൾ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകൾ പലതും മാറ്റിവെക്കേണ്ടി വന്ന പലരെയും എനിക്കറിയാം. എല്ലാവരോടും ക്ഷമാപണം നടത്തുന്നു. എന്റെ വിവാഹവും മാറ്റിവെക്കുകയാണെന്ന് ജസീന്ത പറഞ്ഞു
ടെലിവിഷൻ അവതാരകനായ ക്ലർക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഇരുവർക്കും മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകുമെന്ന് ഇവർ പ്രഖ്യാപിച്ചത്.

RELATED ARTICLES

Most Popular

Recent Comments