ഇന്ന് രാവിലെ മുതൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കറങ്ങി നടക്കുന്നുണ്ട്. മറ്റൊന്നുമല്ല, കേരള പൊലീസിലെ സംഘിയെ താൻ നേരിട്ട് കണ്ടുവെന്ന് പറഞ്ഞ കോൺഗ്രസാണോ, മൗദൂദിയാണോ അതോ മത തീവ്രവാദിയാണോ എന്ന് സ്വയം നിശ്ചയമില്ലാത്ത അഫ്‌സല്‍ മണിയില്‍ എന്ന “മതേതരന്റെ” പോസ്റ്റ്. മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തി എന്നാണ് ടിയാന്റെ ആരോപണം. മുൻകൂട്ടി പ്രഖ്യാപിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ മുസ്ലിങ്ങളെ പോകാൻ സമ്മതിക്കുന്നില്ലെന്നും അതുവഴി പൊലീസിലെ സംഘിയെ നേരിട്ട് കണ്ടുവെന്നും അഫ്സൽ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഈ അഫ്സൽ ആരാണ് എന്താണ് എന്നത് അവസാനഭാഗത്ത് പറയാം. മകളെ കോളേജില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനായി പോയ അമ്മയെയും മക്കളെയും പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് പരാതി.
പർദ്ദ ധരിച്ചതാണ് പൊലീസിന്റെ പ്രകോപനത്തിന് കാരണമെന്നുവരെ അഫ്സൽ കണ്ടെത്തിക്കളഞ്ഞു. ആരോപണം കേട്ട പാതി, കേൾക്കാത്തപാതി മൗദൂദികൾ ഇസ്ലാമോഫോബിയ എന്ന് വലിയ വായിൽ അമറിവിളിച്ച് രംഗത്തുവന്നു. പർദ്ദ ഇട്ടതിന്റെ പേരിൽ കേരള പൊലീസ് തടഞ്ഞു എന്ന് ഒരു പടി കൂടി കടന്നു മൗദൂദികൾ ഇതിനെ ആഘോഷമാക്കാനും ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ സംഘികളാക്കാനുള്ള ബോധപൂർവമായ ഒരു ശ്രമം ഇവിടെ മൗദൂദികളും എസ്ഡിപിഐക്കാരും വളർത്തിക്കൊണ്ടുവരുന്നുണ്ട്. മറുഭാഗത്താകട്ടെ പൊലീസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്നും അതിന് പിണറായി കൂട്ടുനിൽക്കുന്നുവെന്നും സംഘപരിവാറും പറയുന്നു. രണ്ടു കൂട്ടരുടെയും ലക്‌ഷ്യം ഒന്നുതന്നെയാണ്. കേരളത്തെ കലാപഭൂമിയാക്കുക എന്നുള്ളതുതന്നെ.
സംഭവം ഇങ്ങനെയാണ്. മുൻകൂട്ടി പ്രഖ്യാപിച്ച ലോക്ഡൗൺ നിയന്ത്രണം നിലനിൽക്കവേ കോൺഗ്രസാണോ, മൗദൂദിയാണോ അതോ മത തീവ്രവാദിയാണോ എന്ന് സ്വയം നിശ്ചയമില്ലാത്ത അഫ്‌സല്‍ മണിയില്‍ കാറിൽ വരുന്നു. ഓച്ചിറയിൽ വെച്ച് പൊലീസ് പരിശോധിക്കുമ്പോൾ യാത്രക്കായി പറയുന്ന കാര്യം ന്യായമല്ലെന്ന് തിരിച്ചറിഞ്ഞ് തിരികെ പോകാൻ പറയുന്നു. ഉടനെ വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീ തനിക്ക് എന്റെ വസ്ത്രമാണോ പ്രശ്നം എന്ന് അങ്ങോട്ട് ചോദിച്ച് സ്ഥിതി വഷളാക്കുന്നു. പിന്നാലെ കുറച്ച്നേരം ഷോ. പൊലീസ് ഉദ്യോഗസ്ഥന്റെ പേര് നോക്കി വിനോദ് എന്ന് കണ്ടു, ഉടൻ ആ ഉദ്യോഗസ്ഥനെ വർഗീയവാദിയാക്കി. അത് അഫ്സൽ വീഡിയോ എടുക്കുന്നു, പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റുന്നു, മേമ്പൊടിക്കായി പൊലീസുകാരനെ വർഗീയവാദിയാക്കുന്നു.
ആർക്കും ഒരു സംശയവും ഇല്ലാത്ത തരത്തിലാണ് ഈ നിഷ്കളങ്കരുടെ ഇടപെടുകളെല്ലാം. അടക്കാത്ത എം എസ് എം കോളേജ് അടച്ച് എന്ന് പറഞ്ഞ് അവിടെ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോകുന്നതായി സത്യവാങ്മൂലം നൽകുക. പൊലീസ് തടഞ്ഞു എന്ന് പറഞ്ഞ് വിളിച്ചതാകട്ടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിന്ദു കൃഷ്ണ, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവരെ. തൊട്ടുപിന്നാലെ മീഡിയ വണ്ണിന് 15 മിനിറ്റ് നീളുന്ന പൊലീസ് അതിക്രമത്തിലെ “ഇരയുടെ” അഭിമുഖവും. ആർക്കും ഒരു സംശയവും ഇല്ലല്ലോ അല്ലെ. എന്തുവന്നാലും അവിടെനിന്നു പോകരുതെന്ന് സുധാകരൻ പറഞ്ഞുവെന്ന് അഫ്സൽ എഴുതിയിട്ടുണ്ട്. കടന്ന് വന്ന ഏഴ് സ്ഥലത്തേയും പോലീസുകാർ വർഗീയവാദി അല്ല, ഇവരെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ മാത്രം വർഗീയവാദി. പേര് വിനോദ് എന്നായത് കൊണ്ട് മാത്രം അയാൾ സംഘി ആകുന്നു. ഇതിലൊന്നും ആർക്കും ഒരു സംശയവും തോന്നരുത്. അങ്ങനെ തോന്നിയാൽ അവർക്ക് ഇസ്ലാമോഫോബിയ ആണെന്നും ഇക്കൂട്ടർ പറഞ്ഞുപരത്തിക്കളയും. എങ്ങനെയുണ്ട് ഇക്കൂട്ടരുടെ കുത്തിത്തിരിപ്പ്.
എന്നാൽ, അഫ്സലിന്റെ പോസ്റ്റ് പച്ചക്കള്ളമാണെന്ന് സ്ഥലത്തുണ്ടായിരുന്നവർ വെളിപ്പെടുത്തിയതോടെ പൊളിഞ്ഞത് കേരളാ പൊലീസിനെതിരെ മൗദൂദികൾ നടത്തുന്ന ആസൂത്രിത വിദ്വേഷ-വർഗീയ പ്രചാരണമാണ്. ഇനി അഫ്സലിന്റെ തനിനിറം. അതും സമൂഹമാധ്യമങ്ങൾ വഴി ഇതിനകം പുറത്തുവന്നു. കടുത്ത സുധാകര ഭക്തനാണ് അഫ്സൽ. അതിന്റെ തെളിവുകൾ ഇതാ. സുധാകരൻ പറഞ്ഞ പച്ചക്കള്ളം അതുപോലെ ഏറ്റുപാടിയിട്ടുണ്ട് അഫ്സൽ. മറ്റു ചില പോസ്റ്റുകൾ കൂടി കാണു. അതിൽ പലതും ഇവിടെ പറയാൻ കൊള്ളില്ല. ആര്യൻ മിത്ര എന്ന തൂലികാനാമം സ്വീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാര്യങ്ങളാണിവ. അതിന്റെ സ്ക്രീൻഷോട്ടുകൾ കാണു.
കോഴിക്കോട്ടെ ഹിറാ സെന്ററിൽ ഇരുന്നു കണ്ട സ്വപ്നം നാട്ടുകാർ ചവിട്ടിക്കൂട്ടിയതിന്റെ കലിപ്പ് ജമാഅത്തെ ഇസ്ലാമികൾക്ക് ഇതുവരെ മാറിയിട്ടില്ല. കേരളത്തിൽ പിണറായി ഭരണം അസ്തമിക്കുമെന്നായിരുന്നു നടക്കാതെപോയ ആ സ്വപ്നം. മീഡിയ വണ്ണും മാധ്യമവും പറയുന്നതല്ല നാട്ടുകാർ വിശ്വസിക്കുന്നത് എന്ന കാര്യം മൗദൂദികൾക്ക് മനസിലായതോടെ കടുത്ത വർഗീയ-വിദ്വേഷ പ്രചാരണം ആസൂത്രിതമായി നടപ്പാക്കുകയാണ് ഇപ്പോൾ. ചില “ബന്നമാർ” വൈസ് ചാൻസലർമാരായ വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റികൾ വഴി ഇല്ലാത്ത കാര്യങ്ങൾ മത സാമുദായിക നിറം നൽകി പ്രചരിപ്പിക്കുന്നു. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം കൂടുതൽ കൊടുത്താൽ ഇടതുപക്ഷവുമായി അടുക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇക്കൂട്ടർക്ക് ഹാലിളകി തുടങ്ങിയത്. വഖഫ് വിഷയത്തിൽ മുതലെടുപ്പ് നടത്താനുള്ള കുൽസിതനീക്കവുമായി മൗദൂദികൾ വന്നപ്പോൾ മുസ്ലിം സമുദായം ഇതിനെ തള്ളിക്കളഞ്ഞു. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനിൽ തങ്ങൾക്കുള്ള വിശ്വാസം മുസ്ലിം ജനത ആവർത്തിക്കുകയും ചെയ്തു. ഇതോടെ ആകെ വട്ടു പിടിച്ച ജമാഅത്തെ ഇസ്ലാമിക്കാർ പിന്നെ വർഗീയ-വിഭാഗീയ നീക്കം തുടങ്ങി. അതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് ഞായറാഴ്ച ഈ സംഘം തൊടുത്തുവിട്ട ഒരു പൊലീസ് പോസ്റ്റ്.