നടന്‍ ജയറാമിന്​ കോവിഡ്

0
103

നടന്‍ ജയറാമിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് രോഗബാധിതനായ വിവരം അറിയിച്ചത്​. കോവിഡ് പോസ്ടറ്റീവാണ്. അടുത്ത് ഇടപഴകിയവർ സാമൂഹിക സമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ്​ പരിശോധന നടത്തുകയും വേണം. വൈറസ് നമുക്കിടയിൽ തന്നെയുണ്ട്. ഉടൻ എല്ലാവരെയും കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു ജയറാം കുറിപ്പ് പങ്കുവെച്ചത്. മമ്മൂട്ടി, സുരേഷ്​ ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങള്‍ക്കും അടുത്തിടെ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.