Sunday
11 January 2026
26.8 C
Kerala
HomeKeralaവിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം

മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കോവിഡ് സ്‌ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൂടി ഉള്ളതിനാൽ വിദഗ്‌ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്‌ഥതകൾ ഒന്നും ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല. കുറച്ചുനാളുകളായി പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതെയും കഴിയുകയായിരുന്നു അദ്ദേഹം.

ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്‌ഥ്യവും കാരണം രണ്ട് മാസം മുൻപ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വിഎസ്. നവംബർ 19ന് ആശുപത്രിവിട്ട ശേഷം വീട്ടിൽ പൂർണവിശ്രമത്തിൽ കഴിയവെയാണ് കോവിഡ് ബാധിച്ചത്. വിഎസിന്റെ മകൻ വിഎ അരുൺകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രോഗവിവരം അറിയിച്ചത്.

RELATED ARTICLES

Most Popular

Recent Comments