ഇന്ത്യൻ ഫുട്‌ബോള്‍ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

0
52

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഏഷ്യൻ ഗെയിംസ് ജേതാവുമായ സുഭാഷ് ഭൗമിക് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ എക്ബാൽപുരിലെ നേഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചിരുന്നു.

1970-ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം അംഗമായിരുന്നു സുഭാഷ് ഭൗമിക്. 1979-ൽ വിരമിച്ച അദ്ദേഹം പിന്നീട് പരിശീലകനായി. 2003-ൽ ഈസ്റ്റ് ബംഗാളിനെ ആസിയാൻ കിരീട നേട്ടത്തിലെത്തിച്ചു.