മുംബൈയില്‍ 20 നില പാര്‍പ്പിട കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴുപേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ടര്‍ഡിയോയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബില്‍ഡിംഗിന്റെ 18ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിമൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീ നിയന്ത്രണവിധേയമായെങ്കിലും വന്‍തോതില്‍ പുക ഉയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ആംബുലന്‍സുകളും സ്ഥലത്ത് വിന്യസിച്ചു.
തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പതിമൂന്ന് ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനായത്. പരിക്കേറ്റ 15 പേരെ സമീപത്തെ ഭാട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു.