‘ഇതിനൊക്കെയാണ് മനുഷ്യത്വമെന്ന് പറയുന്നത്’; സുധാകരന്റെ കത്തിന്‌ വൈറല്‍ മറുപടി

0
55

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിന് പിന്നാലെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പങ്കുവെച്ച “കത്തിനെതിരെ” സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രിയെ നീചമായ ഭാഷയിലാണ് ട്വീറ്ററില്‍ പങ്കുവെച്ച കത്തില്‍ കെ സുധാകരന്‍ അധിക്ഷേപിച്ചത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെ സുധാകരന്‍ ട്വീറ്റ് പിന്‍വലിച്ചു.

ഈ കത്തിന് മറുപടിയായി രതീഷ് പുഷ്പരാജൻ ഫേസ്ബുക്കിൽ സുധാകരന് നൽകിയ മറുപടിയാണ് വൈറലായത്. രതീഷിന്റെ പോസ്റ്റ് പ്രാസംഗികൻ നാസര്‍ കൊളായിയും പങ്കുവെച്ചിട്ടുണ്ട്. പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത് തന്റെ അസുഖചികിത്സയ്ക്കാണ് നേരത്തെ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ ചികിത്സയ്ക്കായി പോയ നേരത്ത് കേരളത്തിലെ പ്രതിപക്ഷ നേതാക്കളടക്കം വിളിച്ച്‌ സുഖവിവരം അന്വേഷിക്കും, ആശ്വസിപ്പിക്കും. അത് മനുഷ്യ സ്വഭാവമുള്ളവരൊക്കെ ചെയ്യുമെന്ന് രതീഷ് പുഷ്പരാജൻ പോസ്റ്റില്‍ പറയുന്നു.