കൂട്ടുകാരികള്‍ക്കൊപ്പം കളിക്കുകയായിരുന്ന മൂന്നു വയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി; ദാരുണാന്ത്യം

0
54
file pic

കൂട്ടുകാരികള്‍ക്കൊപ്പം കളിക്കുകയായിരുന്ന മൂന്നു വയസുകാരി തെരുവുനായക്കളുടെ ആക്രമണത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ധാറിലാണ് ദാരുണസംഭവം. വീടിനു സമീപത്തെ വയലില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോഴാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. ദേഹമാസകലം കടിയേറ്റ് ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.