Thursday
1 January 2026
26.8 C
Kerala
HomeKeralaതേഞ്ഞിപ്പാലം പോക്സോ കേസ്; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തേഞ്ഞിപ്പാലം പോക്സോ കേസ്; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തേഞ്ഞിപ്പാലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിൻ്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പെൺ കുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിക്കും. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിച്ച് വാക്കേറ്റം ഉണ്ടായതായി കുട്ടിയുടെ മാതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അടിയന്തര റിപ്പോർട്ട് നൽകാൻ ഫറോക്ക് പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും ആവശ്യപ്പെട്ടു.

2017 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വർഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.

RELATED ARTICLES

Most Popular

Recent Comments