തിരുവനന്തപുരം ജില്ലയിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ

0
59

1. ജില്ലയിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മതപരമായ സാമുദായികമായ
യാതൊരുവിധ പൊതുചടങ്ങുകളും അനുവദിക്കുന്നതല്ല.വിവാഹം, മരണാന്തര
ചടങ്ങുകൾ എന്നിവ 20 പേരെ മാത്രം ഉൾക്കൊള്ളിച്ച് നടത്തേണ്ടതാണ്.

2) ആരാധനാലയങ്ങളിലുള്ള പ്രാർത്ഥനയും മറ്റ് ചടങ്ങുകളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.

3) പൊതുചടങ്ങുകൾക്കോ യോഗങ്ങൾക്കോ നിലവിൽ ഏതെങ്കിലും അധികാരി അനുമതി
നൽകിയിട്ടുണ്ടെങ്കിൽ അപ്രകാരം നൽകിയ ഉത്തരവ് ഇതിനാൽ റദ്ദാക്കുന്നു.

4) മാളുകളിലുള്ള കളിസ്ഥലങ്ങൾ പൂർണ്ണമായും അടയ്ക്കേണ്ടതാണ്.

5) 21/01/2022 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈനായി നടത്തേണ്ടതാണ്.

5. ക്രമ നമ്പർ 5-ൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ ബഡ്സ് സ്കൂളുകൾ തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്പെഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് ബാധകമല്ല എന്നിരുന്നാലും പ്രസ്തുത സ്ഥലത്ത് ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് പ്രസ്തുത സ്കൂളുകൾ അടച്ചിടേണ്ടതാണ്.

7) 10 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ഓഫ് ലൈൻ ക്ലാസുകൾ അനുവദിനീയമാണ്