Wednesday
17 December 2025
31.8 C
Kerala
HomeIndiaകർണാടക വാരാന്ത്യ കർഫ്യൂ പിൻവലിച്ചു, രാത്രി നിയന്ത്രണം തുടരും

കർണാടക വാരാന്ത്യ കർഫ്യൂ പിൻവലിച്ചു, രാത്രി നിയന്ത്രണം തുടരും

കർണാടകത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിനടുത്ത് എത്തിയിരിക്കെ, വാരാന്ത്യ കർഫ്യൂ പിൻവലിച്ച് സർക്കാർ. കൊവിഡ് കേസുകളില്‍ കുറവ് വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വാരാന്ത്യ കര്‍ഫ്യൂ പിൻവലിച്ചത്. അതേസമയം, രാത്രികാല നിയന്ത്രണങ്ങള്‍ തുടരുമെന്ന് റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. മുഖ്യമന്ത്രി ബസവ രാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.’സംസ്ഥാനത്ത് നടപ്പിലാക്കിയ ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുകയാണ്.

വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വര്‍ധിക്കന്ന നിലയുണ്ടായാല്‍ വീണ്ടും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തും- ആര്‍ അശോക പറഞ്ഞു. രോഗവ്യാപനം ഉയരാതിരിക്കാന്‍ ജനങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച 47,764 പേർക്കാണ് കോവിഡ് ബാധിച്ചത്.

RELATED ARTICLES

Most Popular

Recent Comments