ഗോവയില്‍ വീണ്ടും ബിജെപിക്ക് തിരിച്ചടി, മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ടു

0
82

തെരഞ്ഞെടുപ്പ് അടുത്ത ഗോവയില്‍ ഭരണ കക്ഷിയായ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ടു. മത്സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മുന്‍ മുഖ്യമന്ത്രിയുടെ വിമത നീക്കം. മാന്‍ഡറിമ്മില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ നീക്കങ്ങളുടെ ഭാഗമായി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അനുഭാവികളുടെ യോഗം വിളിച്ചുചേർത്തു.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോവയില്‍ ബിജെപിക്ക് ഉള്ളില്‍ കലാപം രൂക്ഷമായത്. ഗോവയില്‍ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കർനും സീറ്റ് നിഷേധിച്ചു. ഇതോടെ യുവമോർച്ചയും ബിജെപിക്കെതിരായി രംഗത്തുവന്നു. നേരത്തെ ബിജെപി എംഎല്‍എ വില്‍ഫ്രെഡ് ഡി സാ പാര്‍ട്ടി വിട്ടിരുന്നു. ഇദ്ദേഹവും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.