ജില്ലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 26 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. നാദാപുരം സ്വദേശികളായ അമ്മയിൽ നിന്നും മകളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. 528 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് ഇവർ കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് അസി കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ പിസി ചാക്കോ, ശ്രീവിദ്യ സുധീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.