‘ഇത്തരം സന്ദര്‍ഭങ്ങളില്‍ മാന്യമായി ഇടപെടണം’; സുധാകരനെതിരെ എ എം ആരിഫ് എംപി

0
61

അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചും വിദ്വേഷ പരാമർശം നടത്തിയും കെപിസിസി അധ്യക്ഷന്‍ എഴുതിയ കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഎം ആരിഫ്. അസുഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ ആശ്വാസവും ആശംസകളും നേരേണ്ട സമയത്ത് ഇത്ര ഹീനമായ രീതിയില്‍ കത്തെഴുതാന്‍ കഴിയുന്ന മാനസികാവസ്ഥ ഒരു എംപി കൂടിയായ സുധാകരന് എങ്ങനെ സാധിക്കുന്നുവെന്നാണ് ആരിഫ് ചോദിച്ചത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ സൂക്ഷിച്ചുകൊണ്ടു തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറച്ചുകൂടെ മാന്യമായി ഇടപെടണമെന്നും ആരിഫ് ആവശ്യപ്പെട്ടു.