റെയ്‌സിംഗിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമം, അപകടം; വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

0
54
symbolic image

എംസി റോഡില്‍ കൊട്ടാരക്കര പൊലിക്കോട്ട് യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ബൈക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെ 11.30യോടെയായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അശ്വന്ത് എന്ന എംബിഎ വിദ്യാര്‍ഥി ആശുപത്രിയിലാണ്. എതിര്‍ദിശയില്‍ വന്ന ബൈക്ക് യാത്രികനെ അശ്വന്തിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു.

നമ്പര്‍ പ്ലേറ്റില്ലാത്ത നാലു ബൈക്കുകളിലാണ് സംഘം അഭ്യാസ പ്രകടനം നടത്തിയത്. അപകട ശേഷം ഒളിപ്പിക്കാന്‍ ശ്രമിച്ച ഒരു ബൈക്ക് പൊലീസ് പിടിച്ചെടുത്തു. മറ്റു ബൈക്കുകള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.