Sunday
11 January 2026
24.8 C
Kerala
HomeKeralaസിഗരറ്റ് വാങ്ങിവരാൻ വിസമ്മതിച്ചതിന് 14കാരിക്ക് കൊടിയ മർദ്ദനം, പിതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

സിഗരറ്റ് വാങ്ങിവരാൻ വിസമ്മതിച്ചതിന് 14കാരിക്ക് കൊടിയ മർദ്ദനം, പിതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

സിഗരറ്റ് വാങ്ങിവരാന്‍ തയ്യാറാകാത്ത പതിനാലുകാരിയായ മകളെ അതിക്രൂരമായി മര്‍ദിച്ച പിതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചി എടത്തല സ്വദേശി സജീഷാണ് ജാമ്യഹര്‍ജിയുമായി അഡീഷനല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഒരു കരുണയും അര്‍ഹിക്കാത്ത പ്രവൃത്തിയാണ് സജീഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഹർജി തള്ളി കോടതി ചൂണ്ടിക്കാട്ടി.

ഡിസംബര്‍ മൂന്നിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് സജീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഗരറ്റ് വാങ്ങിവരാന്‍ വിസമ്മതിച്ചതിന് അച്ഛന്‍ തല്ലിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മര്‍ദനത്തില്‍ കുട്ടിയുടെ വലതു കണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു.

രാത്രി കുട്ടിയെ വീടിനു പുറത്താക്കി വാതിലടച്ചു. പിന്നീട് അമ്മ വന്നാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഭാര്യയുടെ സമ്മര്‍ദപ്രകാരം കള്ളക്കേസ് എടുത്തെന്നായിരുന്നു സജീഷിന്റെ വാദം. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

RELATED ARTICLES

Most Popular

Recent Comments