സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,357 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 46,387 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 8,193 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 49 പേർക്കുമാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 37.17%വും ചികിൽസയിലുള്ളത് 1,68,383 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 668
കണ്ണൂർ: 1814
വയനാട്: 798
കോഴിക്കോട്: 3386
മലപ്പുറം: 1579
പാലക്കാട്: 1920
തൃശ്ശൂർ: 3604
എറണാകുളം: 5953
ആലപ്പുഴ: 1339
കോട്ടയം: 2333
ഇടുക്കി: 1435
പത്തനംതിട്ട: 1944
കൊല്ലം: 1742
തിരുവനന്തപുരം: 5684
സമ്പർക്ക രോഗികൾ 33,195 ഇന്നുണ്ട്. ഉറവിടം അറിയാത്ത 596 രോഗബാധിതരും, 1,68,383 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 283 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 97.06 ശതമാനമാണ്. ഇന്നത്തെ 34,199 രോഗബാധിതരിൽ 125 പേർ യാത്രാചരിത്രം ഉള്ളവരാണ്.
ഇന്ന് കോവിഡിൽ നിന്ന് മുക്തി നേടിയവർ 8,193, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1206, കൊല്ലം 463, പത്തനംതിട്ട 510, ആലപ്പുഴ 196, കോട്ടയം 694, ഇടുക്കി 241, എറണാകുളം 1490, തൃശൂർ 904, പാലക്കാട് 511, മലപ്പുറം 216, കോഴിക്കോട് 740, വയനാട് 128, കണ്ണൂർ 219, കാസർഗോഡ് 675. ഇനി ചികിൽസയിലുള്ളത് 1,68,383. ഇതുവരെ ആകെ 52,44,206 പേർ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 51,160 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങൾ 49 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 85 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്ത് നിന്ന് 283 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,742 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 6203 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.