ആനാവൂർ നാഗപ്പൻ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

0
94

സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മൂന്നാം തവണയാണ്‌ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്‌.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് 2016ലാണ്‌ ആദ്യമായി നാഗപ്പൻ ജില്ലാ സെക്രട്ടറിയാകുന്നത്. പിന്നീട്‌ 2018ലും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.