കൊച്ചിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

0
94

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി.വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ് (28) ഒരു സംഘം വെട്ടിക്കൊന്നത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നിരുന്നു. സംസാരിക്കാനായി പുറത്തിറങ്ങുകയും തുടര്‍ന്ന്  ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ച് അക്രമി സംഘം അന്‍സിലിനെ വെട്ടുകയുമായിരുന്നു.

കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ  ഫോണില്‍ വിളിച്ച്  പുറത്തിറക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.സംഭവ സ്ഥലത്തുനിന്ന് ഒരുമൊബൈല്‍ ഫോണ്‍ ലഭിച്ചു.