സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്‌ തുടക്കമായി

0
65

സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം സ. വി ആർ ബി നഗറി ( മാമ്മൻ മാപ്പിള ഹാൾ ) ൽ തുടങ്ങി.
രക്തസാക്ഷി സ്മരണയിൽ ആവേശം ജ്വലിച്ച അന്തരീക്ഷത്തിൽ കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പതാക ഉയർത്തി.മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ വി എൻ വാസവൻ ദീപശിഖ തെളിയിച്ചു.

നീണ്ടൂർ രക്തസാക്ഷികളുടെ ബലി കുടീരത്തിൽ നിന്ന് എത്തിച്ച ദീപ ശിഖ ജില്ലാ സെക്രട്ടറി എ വി റസൽ ഏറ്റുവാങ്ങി.
സെക്രട്ടറിയറ്റ് അംഗം പ്രൊഫ. എം ടി ജോസഫിൻ്റെ താൽക്കാലിക അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം തുടങ്ങി. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഹരികുമാർ രക്തസാക്ഷി പ്രമേയവും ലാലിച്ചൻ ജോർജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ , വൈക്കം വിശ്വൻ , എളമരം കരിം , പി കെ ശ്രീമതി , എം സി ജോസഫൈൻ , ഡോ. തോമസ് ഐസക്, സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ തോമസ് , എം എം മണി, മന്ത്രിമാരായ പി രാജീവ്, വി എൻ വാസവൻ  എന്നിവർ പങ്കെടുക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട 150 പേരും  39 ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രതിനിധികളായി പങ്കെടുക്കുന്നു.