കേരളത്തിൽ സ്കൂളുകൾ അടയ്ക്കുന്നത് പരി​ഗണനയിൽ: മന്ത്രി

0
17

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാ​ഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വെള്ളിയാഴ്ച ചേരുന്ന കൊവിഡ് അവലോകന യോ​ഗത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ ഇക്കാര്യം പരി​ഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമ്പോഴും വിദ്യാർത്ഥികളിൽ രോ​ഗവ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോ​ഗ്യം പ്രധാനപ്പെട്ട കാര്യമാണ്.

മുഖ്യമന്ത്രിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരീക്ഷ നടത്തിപ്പും നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കൊവിഡ് അവലോകന യോഗം ചേരുക.