ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു

0
39

കണ്ണൂർ പഴയങ്ങാടിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് ചികിൽസയിലിരിക്കെ മരിച്ചു. ചെങ്ങൽ കൊവ്വപ്രത്ത് പി ഉത്തമനാണ് (54) ഇന്ന് രാവിലെ മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം.

ഉത്തമൻ ഭാര്യ പ്രേമയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഉത്തമൻ ആത്‌മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. പ്രേമ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കുടുംബ കലഹമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.