Monday
12 January 2026
23.8 C
Kerala
HomePoliticsകോൺഗ്രസ്സ് ഗുണ്ടകൾ എത്തിയത് ധീരജിനെ കൊല്ലാൻ തന്നെ ; റിമാൻഡ്‌ റിപ്പോർട്ട്‌ പുറത്ത്‌

കോൺഗ്രസ്സ് ഗുണ്ടകൾ എത്തിയത് ധീരജിനെ കൊല്ലാൻ തന്നെ ; റിമാൻഡ്‌ റിപ്പോർട്ട്‌ പുറത്ത്‌

ഇടുക്കി പൈനാവ്‌ എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ നേതാവ് ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന്‌ പൊലീസ്‌ കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ട്‌. കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ റിമാൻഡ്‌ ചെയ്‌തു. കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്‌ പ്രതികളെ 25 വരെ റിമാൻഡ് ചെയ്‌തത്. ഇവരെ പീരുമേട്‌ സബ്‌ ജയിലിലേക്ക്‌ മാറ്റി.

പ്രതികൾ അന്യായമായി സംഘം ചേർന്ന്‌ ധീരജിനെയും സുഹൃത്തുക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയായി രുന്നു. ധീരജ്‌, അമൽ, അർജുൻ എന്നിവരെ പ്രതികൾ കയ്യേറ്റം ചെയ്‌തുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഇനിയും യൂത്ത്‌ കോൺഗ്രസ്‌‐കെഎസ്‌യു നേതാക്കളായ നാല്‌ പേരെ പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോടതി റിമാൻഡ്‌ ചെയ്‌ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് വ്യാഴാഴ്‌ച അപേക്ഷ നൽകും.

രാവിലെ കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയുമായി ധീരജിനെ കുത്തിയ കത്തി കണ്ടെത്തുന്നതിനായി അന്വേഷണ സംഘം സംഭവസ്ഥലത്ത്‌ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കത്തി കണ്ടെത്താനായില്ല.

RELATED ARTICLES

Most Popular

Recent Comments