Sunday
11 January 2026
24.8 C
Kerala
HomeKeralaതിരുവനന്തപുരം ഫാർമസി കോളേജിൽ 40 വിദ്യാർഥികൾക്ക് കോവിഡ്

തിരുവനന്തപുരം ഫാർമസി കോളേജിൽ 40 വിദ്യാർഥികൾക്ക് കോവിഡ്

സംസ്‌ഥാനത്ത് ഒമൈക്രോൺ ഭീഷണി ശക്‌തമാക്കി പത്തനംതിട്ടയിൽ ആദ്യ ക്ളസ്‌റ്റർ രൂപപ്പെട്ടതായി റിപ്പോ‍ർട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപരും ഫാർമസി കോളേജിലും കോവിഡ് വ്യാപനം. കോളേജിലെ 40 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നിരവധി പേർ നിരീക്ഷണത്തിൽ ആണ്. പുതുവൽസര ആഘോഷമാണ് കോവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.

പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് ക്ളസ്‌റ്റർ രൂപപ്പെട്ടിരുന്നത്. വിദേശത്ത് നിന്നെത്തിയവരിൽ നിന്ന് സമൂഹത്തിലും ഒമൈക്രോൺ വ്യാപനം ഉണ്ടായി എന്നതിന്റെ സൂചനയാണ് സ്വകാര്യ നഴ്‌സിംഗ് കോളേജിലെ ക്ളസ്‌റ്റർ. വിദേശത്ത് നിന്നുള്ള ആളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന വിദ്യാർഥിയിൽ നിന്നാണ് വ്യാപനം എന്നാണ് നിഗമനം.

ഇതോടെ ഈ ക്ളസ്‌റ്റർ അടച്ച് ജനിതക പരിശോധന, ഐസൊലേഷൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ എന്നിവയിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ് പത്തനംതിട്ടയിൽ ഇന്ന് മാത്രം 13 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ ജില്ലയിൽ സമ്പർക്ക വ്യാപനം ഉയരാനാണ് സാധ്യത.

RELATED ARTICLES

Most Popular

Recent Comments