രണ്ട് ദിവസത്തിലൊരിക്കൽ ബസ് കഴുകി വൃത്തിയാക്കണം; ഉത്തരവിറക്കി കെ എസ് ആർ ടി സി

0
30

ബസുകൾ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും ഓർഡിനറി, ജന്റം നോൺ എസി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്നാണ് നിർദേശം. ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോ​ഗിക്കും.

ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിംഗ് ഷെഡ്യൂൾ ക്രമീകരിക്കും. വൃത്തിഹീനമായും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസ് സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഡിപ്പോയിലെ മുഴുവൻ ബസ് വാഷിങ് ജീവനക്കാരുടെയും സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് കരാർ കുടുംബശ്രീ പോലുള്ള ഏജൻസികൾക്ക് നൽകുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും സി എം ഡിയുടെ ഉത്തരവിൽ പറയുന്നു. എല്ലാ ബസുകൾക്കും റിവേഴ്സ് ലൈറ്റും ഇൻഡിക്കേറ്ററും ഡ്രൈവർമാർക്ക് നീക്കാവുന്ന സീറ്റും, ബോട്ടിൽ ഹോൾഡറും, എയർവെന്റും ഘടിപ്പിക്കാനും നിർദേശമുണ്ട്.