Wednesday
17 December 2025
26.8 C
Kerala
HomeKerala​പാണ്ടിക്കാട് വൻ മദ്യവേട്ട; ബിജെപി നേതാവ് ഉൾപ്പടെ രണ്ടുപേർ പിടിയിൽ

​പാണ്ടിക്കാട് വൻ മദ്യവേട്ട; ബിജെപി നേതാവ് ഉൾപ്പടെ രണ്ടുപേർ പിടിയിൽ

അനധികൃതമായി പിക്കപ് വാനിൽ കടത്തിക്കൊണ്ടുവന്ന മദ്യം പാണ്ടിക്കാട് പിടികൂടി. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ, പാറക്കോട്ടിൽ നിതിൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

മാഹിയിൽ നിന്ന് കടത്തിയ 200 ലിറ്ററോളം വരുന്ന അനധികൃത മദ്യമാണ് പിടിച്ചെടുത്തത്. 400 കുപ്പി മദ്യവുമായി മാഹിയിൽ നിന്ന് പാണ്ടിക്കാട് ഹൈസ്‌കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. പാണ്ടിക്കാട് പഞ്ചായത്ത് 19ആം വാർഡിലെ ബിജെപി സ്‌ഥാനാർഥിയായിരുന്നു പിടിയിലായ ശരത് ലാൽ.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

Most Popular

Recent Comments