ഹരിയാനയിൽ മണ്ണിടിച്ചിൽ; നാല് പെണ്‍കുട്ടികള്‍ മരിച്ചു

0
47

ഹരിയാനയിലെ കംഗാര്‍ക്ക ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പെണ്‍കുട്ടികള്‍ മരിച്ചു. വക്കീല (19), ജനിസ്റ്റ (18), തസ്ലീമ (10), ഗുലാഫ്ഷ (9) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോഫിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ആവശ്യത്തിനായി മണ്ണെടുക്കാൻ പോയ കുട്ടികൾക്ക് മേൽ കുന്നിൻഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചത്. ജില്ലാ ഭരണകൂടവും പൊലീസും അന്വേഷണം തുടങ്ങി.