സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 100 ശതമാനമാണ് കേസുകളിലെ വര്‍ധന. എല്ലാ ജില്ലകളിലും കൊവിഡ് കേസുകള്‍ കൂടുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് വ്യാപനം ശക്തമാണ്. തയാറെടുപ്പുകള്‍ വിലയിരുത്തി. കൊവിഡ് പ്രോട്ടോകോള്‍ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു. 416.63 മെട്രിക് ടണ്‍ ഓക്സിജന്‍ ശേഖരമുണ്ട്. പരിശോധനക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം പാലിക്കും.
ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. 20 മുതല്‍ 40 വരെ പ്രായക്കാരില്‍ കൊവിഡ് കേസുകളാണിപ്പോൾ കൂടുതൽ. കൗമാര വാക്സീനേഷന്‍ 39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് ഇതിനകം കൊടുത്തതായി അവര്‍ അറിയിച്ചു.