ധീരജ് കൊലപാതകം: രണ്ടാം പ്രതി അലക്‌സ് റാഫേല്‍ വി ഡി സതീശന്റെ നാട്ടുകാരൻ

0
48

ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതി അലക്‌സ് റാഫേല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നാട്ടുകാരൻ. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശിയായ അലക്‌സ് റാഫേലിനെ പൊലീസ് പറവൂരില്‍ നിന്നും ഇന്നാണ്‌ പിടികൂടിയത്‌.

കോളേജില്‍ കെഎസ് യു യൂണിറ്റ് സെക്രട്ടറിയാണ് അലക്‌സ്. അലക്‌സടക്കം കൊലയില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെയാണ് പൊലീസ് ഇതോടെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഇയാൾ പറവൂരിലേക്ക് മുങ്ങിയിരുന്നു. കേസിലെ മുഖ്യപ്രതി നിഖിൽ പൈലി വി ഡി സതീശനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. മുഖ്യപ്രതി നിഖിൽ പൈലിയടക്കം മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു.