കുപ്പി വെള്ളത്തിന് വില കുറയില്ല; സർക്കാർ അപ്പീൽ കോടതി തളളി

0
56

സംസ്ഥാനത്ത് കുപ്പി വെള്ളത്തിന് വില കുറയില്ല. വില നിയന്ത്രണം റദ്ദാക്കിയതിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളി. 13 രൂപ റദ്ദാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. എതിർ വാദങ്ങളുമായി സർക്കാറിന് സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം. സിംഗിൾ ബ‌ഞ്ച് ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചിടുള്ളതെന്നും വിശദമായ വാദം സിംഗിൾ ബഞ്ചിൽ നടത്താവുന്നതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നേരെത്തെ വ്യക്തമാക്കിയിരുന്നു.

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലനിർണയം നടത്തേണ്ടത് കേന്ദ്രസർക്കാരെന്നായിരുന്നുനേരത്തെ ഹർജിക്കാർ വാദിച്ചത്. എന്നാൽ കുപ്പിവെള്ളം ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സർക്കാർ അപ്പീലിൽ വാദിക്കുന്നത്