കേരളത്തിൽ ആദ്യമായി ഒരു ഇനം കടൽ പാമ്പിനെ കൂടി കണ്ടെത്തി. ഇത് കേരളത്തിൽ കാണുന്ന ഏഴാമത്തെ ഇനം കടൽപ്പാമ്പ് ആണ്. തിരുവനന്തപുരത്തെ പെരുമാതുറ ഭാഗത്താണ് കുഞ്ഞി തലയൻ കടൽ പാമ്പിനെ (graceful small-headed sea snake)കണ്ടെത്തിയത്. കരയിൽ ഉള്ള പാമ്പിനേക്കാൾ പതിമടങ്ങ് വിഷം ഉള്ളതാണ് കടൽ പാമ്പിന്റെത്.
നമ്മുടെ കടപ്പുറത്ത് ആദ്യമായാണ് കടൽ പാമ്പിനെ കാണാൻ കഴിയുന്നത്. ഇത് അപൂർവ്വമായേ കടിക്കാറുള്ളു. ഈ കടൽ പാമ്പിനെ ഉദ്ദേശം 110 സെൻറീമീറ്റർ ഓളം നീളം വരും.
വാർബ്ലേഴ്സ് ആൻഡ് വേയ്ഡേഴ്സ് എന്ന സംഘടനയുടെ നീർ പക്ഷികളുടെ സർവ്വേയുടെ ഇടയിലാണ് കടൽ പാമ്പിനെ കാണാൻ കഴിഞ്ഞത്. സി.സുശാന്ത്,സന്തോഷ്.ജി.കൃഷ്ണ,ആര്യ മെഹർ,ധനുഷ് മുണ്ടേല,ജോബി വർഗീസ്,ജോസ് കെ എസ്,മോൻസി തോമസ്,വിവേക് വിജയ്്,ആദർശ്,വിനോദ് തോമസ്,ഗോകുൽ എന്നിവരുടെ സംഘമാണ് പാമ്പിനെ കണ്ടെത്തിയത്.