Sunday
11 January 2026
28.8 C
Kerala
HomeIndiaകർണാടക ബിഡദിയിൽ വാഹനാപകടം: മലയാളി അടക്കം 6 പേർ മരിച്ചു

കർണാടക ബിഡദിയിൽ വാഹനാപകടം: മലയാളി അടക്കം 6 പേർ മരിച്ചു

കർണാടകത്തിലെ ബിഡദിക്ക് സമീപം നിയന്ത്രണം വിട്ട ട്രക്ക് ബൈക്കിലും കാറുകളിലും ഇടിച്ചുകയറി മലയാളി അടക്കം ആറുപേർ മരിച്ചു. തിങ്കളാഴ്ച രാത്രി മൈസുരു-ബംഗളുരു റോഡിൽ കുമ്പളഗോഡിലായിരുന്നു അപകടം.
മലയാളിയും ബംഗളുരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനുമായ കുടക് സിദ്ധാപുര സ്വദേശി ജിതിൻ ബി ജോർജ്, ശിവപ്രകാശ്, ഇന്ദ്രകുമാർ, കീർത്തികുമാർ, വീണമ്മ, നീതു എന്നിവരാണ് മരിച്ചത്. ജിതിൻ ബൈക്കിലും മറ്റുള്ളവർ കാറിലുമാണ് യാത്ര ചെയ്തിരുന്നത്. അപകടത്തിൽ കാറും ബൈക്കും നിശേഷം തകർന്നു. വാഹനങ്ങൾ വെട്ടിപൊളിച്ചാണ് കാറിനകത്ത് കുടുങ്ങിയവരുടെ മൃതദേഹം പുറത്തെടുത്തത്.

അമിതവേഗത്തിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചശേഷം രണ്ട് കാറുകളിൽ പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം ട്രക്ക് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. കുമ്പളഗോഡ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടത്തെതുടർന്ന് മൈസുരു- ബംഗളുരു പാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.

RELATED ARTICLES

Most Popular

Recent Comments