Saturday
10 January 2026
31.8 C
Kerala
HomeKeralaഎനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു; വെളിപ്പെടുത്തലുകൾക്കിടെ അതിജീവിത

എനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു; വെളിപ്പെടുത്തലുകൾക്കിടെ അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതിനിടയിൽ പ്രതികരണവുമായി സംഭവത്തിലെ അതിജീവിത. തനിക്ക് സംഭവിച്ച അതിക്രമശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കി.

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി.’അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അതിജീവിത വ്യക്തമാക്കി.നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും താൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കുമെന്നും അതിജീവിത പറഞ്ഞു. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും അതിജീവിത കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments