പാലക്കാട്ടെ ദമ്പതികളുടെ മരണം; കൊലപാതകമെന്ന് പൊലീസ്, മകനെ കേന്ദ്രീകരിച്ച് അന്വേഷണം

0
80

പാലക്കാട് പുതുപ്പരിയാരം ഓട്ടൂർക്കാടുളള വീട്ടിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മയൂരം വീട്ടിൽ ചന്ദ്രനും ദേവിയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഇവരുടെ മകൻ സനലിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇന്നലെ രാത്രി ഒൻപത് മണിവരെ ഇയാൾ വീട്ടിലുണ്ടായിരുന്നുവെന്നും ഇപ്പോൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടിൽ ആരെയും പുറത്ത് കാണാത്തതിനാൽ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് ചന്ദ്രനെയും ദേവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.