എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ

0
68

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന സംഭവത്തില്‍ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ്‌ വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ്‌ നിഖിൽ നേതാവ് നിഖിൽ പൈലിആണ് കസ്റ്റഡിയിലായത്. സംഭവശേഷം തമിഴ് നാട്ടിലേക്ക് കോൺഗ്രസ് നേതാവിന്റെ ഒത്താശയോടെ രക്ഷപെടാൻ നോക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇടുക്കി കരിമണലിൽ നിന്നാണ്‌ ഇയാളെ പൊലീസ്‌ പിടികൂടിയത്‌.