കോട്ടയത്ത് നവവധു ആത്‍മഹത്യ ചെയ്‌ത നിലയിൽ

0
88

കോട്ടയം ജില്ലയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്ററ്യനാണ് ആത്‌മഹത്യ ചെയ്‌തത്‌. ഒരു മാസം മുൻപായിരുന്നു മേഘയുടെ വിവാഹം. പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു മരണം.

ഉച്ച ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം കാണാത്തത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്‌മഹത്യ ചെയ്‌തതായി കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ് പരിശോധനകൾ നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.