കെഎസ്‌യു കൊലക്കത്തി താഴെയിടണം: ഡിവൈഎഫ്‌ഐ

0
55

വിദ്യാർത്ഥി മനസുകളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കലാലയങ്ങളിൽ അക്രമങ്ങളും കൊലപാതകവും നടത്തി പ്രകോപനം സൃഷ്ടിക്കുന്നത്‌ കെ എസ്‌യുവാണെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് . ഈ പൈശാചിക മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ ജനാധിപത്യ കേരളം മുന്നോട്ട് വരണം. നാടിന്റെ സമാധാനം തകർക്കുന്ന കൊൺഗ്രസ്സ് കൊലക്കത്തി താഴെ വെക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു പുറത്തു നിന്നെത്തിയ കെഎസ്‌യു – യൂത്ത് കോൺഗ്രസ് ഗുണ്ടാ സംഘമാണ് ധീരജിനെ നിഷ്ഠൂരമായി കുത്തി കൊലപ്പെടുത്തിയത്. മനുഷ്യസ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയത്തെ ആയുധങ്ങളാൽ ഇല്ലാതാക്കാമെന്ന ചിന്ത അപകടകരമാണ് .

കേരളത്തിന്റെ കലാലയങ്ങളിൽ സർഗ്ഗാത്മകതയുടെ നിരവധി അടയാളപ്പെടുത്തലുകളിലൂടെ വിദ്യാർത്ഥി ഹൃദയത്തിൽ ഇടം പിടിച്ച സംഘടനയാണ് എസ് എഫ് ഐ. ഇതിനകം കലാലയ മുറ്റത്തിട്ട് നിരവധി വിദ്യാർത്ഥികളെയാണ് വലത് പക്ഷ ശക്തികളും മതതീവ്രദികളും ചേർന്ന് കൊന്നുകളഞ്ഞത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചപ്പോഴും സമാധാനവും സഹവർത്തിത്തവും പുലർത്തുന്ന ഇടപെടലുകൾ മാത്രമേ എസ്എഫ് ഐ നടത്തിയിട്ടുള്ളൂ. നാടിന്റെ സമാധാനം തകർക്കുന്ന കോൺഗ്രസ് കൊലക്കത്തി താഴെ വെക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.