ധീരജിന്റെ മൃതദേഹം ചൊവ്വാഴ്ച വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും, സംസ്കാരം വൈകിട്ട്

0
63

യൂത്ത് കോൺഗ്രസ്-കെ എസ് യു അക്രമികൾ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം ചൊവ്വാഴ്ച വിലാപയാത്രയായി ജന്മനാടായ തളിപ്പറമ്പിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച ഉച്ചക്കാണ് പൈനാവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിയായ ധീരജിനെ കോൺഗ്രസ് അക്രമിസംഘം കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ സിപിഐ എം, എസ് എഫ് ഐ നേതാക്കൾ മൃതദേഹം ഏറ്റുവാങ്ങും. രാവിലെ എട്ടു മുതൽ ഒമ്പത് വരെ സിപിഐ എം ഇടുക്കി ജില്ലകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി തളിപ്പറമ്പിലേക്ക് കൊണ്ടുപോകും.
9.30 ന് അശോകക്കാവല ൽ, 10 മണി- സിപിഐ എം തൊടുപുഴ ഏരിയകമ്മിറ്റി ഓഫീസ്, 11 മണി- മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസ്, 11.30- പെരുമ്പാവൂർ ഏരിയ കമ്മിറ്റി ഓഫീസ്, 12 മണി- അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസ്, ഒരു മണി- തൃശൂർ ജില്ലകമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് 1.30- കുന്നംകുളം, രണ്ടുമണി- എടപ്പാൾ, മൂന്ന് മണി – കോട്ടക്കൽ, 3.30- കലിക്കറ്റ് യൂണിവേഴ്സിറ്റി, നാല് മണി- കോഴിക്കോട് ബൈപാസ്, 4.30- കൊയിലാണ്ടി, അഞ്ച് മണി- വടകര, 5.30- തലശേരി, ആറുമണി- കണ്ണൂർ എന്നിവിടങ്ങളിലെ പൊതുദർശനശേഷം 6.30ന് തളിപ്പറമ്പിൽ എത്തിക്കും. ഇവിടെ സിപിഐ എം ഓഫീസിൽ നേതാക്കളും പ്രവർത്തകരും അന്ത്യഞ്ജലി അർപ്പിക്കും. ഏഴ് മണിയോടെ മൃതദേഹം പാലകുളങ്ങരയിലെ വീട്ടിൽ എത്തിക്കും.