വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

0
83

പാലക്കാട് ജില്ലയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍(65), ഭാര്യ ദേവി(56) എന്നിവരാണ് മരിച്ചത്. ചോരയിൽ കുളിച്ച നിലയിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ചന്ദ്രന്റെ മൃതദേഹം ലിവിംഗ് റൂമിലും ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. മുറികളില്‍ മൃതദേഹം വലിച്ചിഴച്ച പാടുകളുമുണ്ട്. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.

ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. ഇവരിൽ 2 പേർ എറണാകുളത്താണ് ഉള്ളത്. മക്കളിൽ ഒരാളായ സനൽ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നതായി നാട്ടുകാർ വ്യക്‌തമാക്കി. എന്നാൽ ഇപ്പോൾ ഇയാളെ കാണാനില്ല.