സിപിഐ എം കാരല്ലേ അത്രേയൊക്കെ മതി നിലപാട് വ്യക്തമാക്കി മാധ്യമങ്ങൾ

0
116

പതിവുപോലെ മാധ്യമങ്ങൾക്ക് കുത്തേറ്റുമരിക്കലും സംഘർഷവും ഏറ്റുമുട്ടലും തന്നെയാണ് ഇക്കുറിയും. ഇടുക്കി എൻജിനിയറിങ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകരെ ഏകപക്ഷീയമായി ആക്രമിക്കുകയും ധീരജ് എന്ന വിദ്യാർത്ഥിയെ കുത്തികൊന്നിട്ടും തിരുവാ തുറക്കാൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. കൊല്ലപ്പെടുന്നത് സിപിഐ എം പ്രവർത്തകർ ആകുമ്പോൾ എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കും കേവലം മരണം തന്നെയാണ്. ധീരജിനെ പ്രകോപനമൊന്നും ഇല്ലാതെയും ഏകപക്ഷീയമായും കൊലപ്പെടുത്തിയതാണെന്ന് പകൽ പോലെ വ്യക്തമായിട്ടും കൊലയാളികളെപ്പറ്റി ഒന്നും പറയാതിരിക്കാൻ ഇത്തവണയും മാധ്യമങ്ങൾ വല്ലാതെ ജാഗ്രത പുലർത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാരാണെന്നു സംശയിക്കുന്ന ഒരാൾ ഓടിപോകുന്നത് കണ്ടുവെന്ന് വിദ്യാർഥികൾ പറഞ്ഞുവെന്നാണ് മനോരമയും മാതൃഭൂമിയും തങ്ങളുടെ ഓൺലൈൻ വാർത്ത കൊടുത്തത്. ഇവിടെ എസ് എഫ് ഐ പ്രവർത്തകൻ ആയതുകൊണ്ടാകണം കുത്തിന്റെ എണ്ണമില്ല, കണ്ണീരില്ല, കൊന്നതാരെന്നില്ല.

ഏഷ്യാനെറ്റിലെ അബ്‌ജോദ് എന്ന മാധ്യമ പുംഗവന്റെ ചോദ്യമാണ്. ചോദ്യം കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റിനോടാണ്. അതിങ്ങനെ. കേരളത്തിലെ ക്യാമ്പസുകളിൽ കെ എസ് യു അക്രമത്തിനു വിധേയരാകുന്നു എന്നതിന്റെ നിലയിലാണോ ഇപ്പോൾ ഒരു എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയാകുന്നു എന്നത്. എങ്ങനെ പ്രതികരിക്കുന്നു. ഇതിനൊപ്പം കാണിക്കുന്ന വീഡിയോ മഹാരാജാസ് കോളേജിലെ സംഘർഷത്തിന്റെയും. ഇടുക്കിൽ മാധ്യമങ്ങളുടെ പുന്നാരമക്കൾ കുത്തിവീഴ്ത്തിയ കോളേജിന്റെ പടമില്ല, വീഡിയോ ഇല്ല. കുത്തേറ്റ് ജീവനുവേണ്ടി മല്ലടിക്കുന്ന ആ രണ്ട് വിദ്യാർത്ഥികളെപ്പറ്റി മിണ്ടാട്ടമില്ല. കോൺഗ്രസുകാർ ശർദ്ദിക്കുന്നതാണ് നിങ്ങൾക്ക് പഥ്യം എന്നറിയാം. അതേ നിങ്ങൾ വാരികഴിക്കുകയുമുള്ളൂ. കോൺഗ്രസുകാരെ വെളുപ്പിക്കണം. പക്ഷെ ഇങ്ങനെ വല്ലാതെ കുനിഞ്ഞിരുന്ന് ആകരുത്. ബിജെപിയെപ്പറ്റി പറയാൻ നിങ്ങൾക്കൊന്നിനും ആമ്പിയർ എന്ന സാധനം ഇല്ലെന്ന് മാലോകർ അറിഞ്ഞതുമാണ്.
എസ് എഫ് ഐ, ഡി വൈ എഫ് ഐ. സിപിഐ എം പ്രവത്തകർ കൊല്ലപ്പെടുമ്പോൾ ഒരിക്കൽ പോലും ഇവിടുത്ത മാധ്യമങ്ങൾ പറഞ്ഞിട്ടില്ല. മറിച്ച് സിപിഐ എം പ്രവർത്തകർ ആരോപണവിധേയരായാൽ അവരുടെ കുടുംബ സാഹചര്യമൊക്കെ ചികയുന്ന ഇക്കൂട്ടർ കുത്തിന്റെയും വെട്ടിന്റെയും എണ്ണം എടുക്കും. തിരുവല്ല പെരിങ്ങരയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപിനെ ആർ എസ് എസ് ക്രിമിനലുകൾ വെട്ടിവീഴ്ത്തിയപ്പഴും മാധ്യമങ്ങൾ ഒന്നും പറഞ്ഞില്ല. വർഷങ്ങൾക്ക് മുമ്പത്തെ പെരിയ വധവും ടി പി വധവും ഇപ്പോഴും കണ്ണീർക്കഥയായി അവതരിപ്പിക്കുന്ന അതേ കൂട്ടർ തന്നെയാണിത്.

 

 

 

 

സമാധാനത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിക്കാരുടെ പ്രതികരണം കാണണമെങ്കിൽ മൗദൂദി ചാനലിലെ ചില കമന്റുകൾ കണ്ടാൽ മതി. കടുത്ത അധിക്ഷേപ ഭാഷയിലാണ് ഇക്കൂട്ടരുടെ പ്രതികരണം.

ഇടതുപക്ഷ വിരുദ്ധത കൊണ്ട് സംഘിയെപ്പോലും കൂടെ കൂട്ടുന്ന മൗദൂദികളിൽ നിന്ന് മാന്യതയും സാഹോദര്യവും പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ. ആറ് കൊല്ലത്തിനിടയില്‍ 21-ാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് കൊലചെയ്യപ്പെടുന്നത്. തുടര്‍ച്ചയായി ബിജെപി, കോണ്‍ഗ്രസ്, എസ്‌ഡിപിഐ എന്നിവരാണ് 21 പേരെ കൊന്നത്. സിപിഐ എം പ്രവർത്തകർ വെട്ടേറ്റ് വീഴുമ്പോൾ അവരുടെ കുടുംബത്തിന്റെ കാര്യം പോലും പറയാതിരിക്കാൻ ജാഗ്രത കാട്ടുന്ന മാധ്യമങ്ങൾ അക്രമികൾ ആരെന്നു ഒരിക്കലും പറയുകയില്ല. മാത്രമല്ല, റിമാൻഡ് റിപ്പോർട്ട് കിട്ടിയാൽ പോലും അതിലെ വസ്തുതകൾ പറയാതിരിക്കാനും ഈ കൂട്ടർ വല്ലാതെ ശ്രമിക്കാറുണ്ട്.

ഇടുക്കിയിലെ കൊലപാതകത്തിൽ പ്രതിസ്ഥാനത്തുള്ളത് യൂത് കോൺഗ്രസും കെ എസ് യൂവും ആണ്. എന്തെ ബലരാമന്റെ നാക്കിറങ്ങിയോ. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും റേഞ്ച് കിട്ടാത്തതുകൊണ്ടാണോ ഫേസ്ബുക്കിൽ ഒന്നും തള്ളാതെ ഇരിക്കുന്നത്. അവരുടെ നായ്ക്കിറങ്ങിപ്പോയതുപോലെയാണ് മാധയമങ്ങളുടെയും അവസ്ഥ. യൂത്ത്‌ കോൺഗ്രസിന്റെ ഭാരവാഹിയും സജീവ പ്രവർത്തകനാണ്‌ നിഖിൽ പൈലി. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തുടങ്ങി കോൺഗ്രസിന്റെയും യൂത്ത്‌ കോൺഗ്രസിന്റെയും സംസ്ഥാന‐ജില്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്‌ നിഖിൽ. ഇത്‌ തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. നവമാധ്യമങ്ങളിൽ നിരന്തരം പ്രാകോപനപരമായ പോസ്റ്റുകളും നിഖിൽ ഇട്ടിരുന്നു. ഇതൊന്നും മാധ്യമങ്ങൾ കണ്ട ഭാവം നടിച്ചിട്ടില്ല. അല്ലെങ്കിലും അക്രമികളെയും കൊലപാതകികളെയും വെള്ള പൂശാനാണ് ഈ മാധ്യമങ്ങൾക എല്ലാകാലവും ശ്രമിച്ചിട്ടുള്ളത്.