വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: മോദിയുടെ ചിത്രം ഒഴിവാക്കിയേക്കും

0
60

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് മോദിയുടെ ചിത്രം ഒഴിവാക്കുക.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ കൊവിന്‍ ആപ്പില്‍ വരുത്തുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി പത്ത് മുതല്‍ മാര്‍ച്ച് ഏഴ് വരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് അഞ്ചിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ്.