Thursday
18 December 2025
24.8 C
Kerala
HomeKeralaസ്‌കൂളുകൾ അടച്ചിടില്ല; വിദ്യാഭ്യാസമന്ത്രി

സ്‌കൂളുകൾ അടച്ചിടില്ല; വിദ്യാഭ്യാസമന്ത്രി

കൊവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പോടെയാണ് സ്‌കൂൾ തുറന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ അടച്ചതുപോലെയുള്ള സാഹചര്യം കേരളത്തിലില്ല. സ്‌കൂളുകളിൽ കൂടുതൽ നിയന്ത്രണം തത്കാലമില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ നടത്തണമെന്നാണ് സർക്കാർ നിലപാട്. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ തയ്യാറാണെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരീക്ഷ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments