കരുതൽ ഡോസ് വാക്‌സിൻ; ബുക്കിങ് ഇന്ന് മുതൽ

0
51

സംസ്‌ഥാനത്ത് കരുതൽ ഡോസ് വാക്‌സിനേഷനു വേണ്ടിയുള്ള ബുക്കിങ് ഇന്ന് തുടങ്ങും. നാളെയാണ് വാക്‌സിനേഷൻ ആരംഭിക്കുക. നേരിട്ടും ഓൺലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്‌സിനെടുക്കാം.

ഓൺലൈൻ വഴി ബുക്ക് ചെയ്‌ത്‌ വരുന്നതായിരിക്കും സമയം നഷ്‌ടപ്പെടാതിരിക്കാൻ നല്ലതെന്നും, ഒമൈക്രോൺ സാഹചര്യത്തിൽ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.

കരുതൽ ഡോസ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

1.കരുതൽ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്‌റ്റർ ചെയ്യേണ്ടതില്ല.
2.ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പോകുക.
3.നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
4.രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന് താഴെ കാണുന്ന ‘പ്രിക്കോഷൻ ഡോസ്’ എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ‘ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ്’ എന്ന ഐക്കണിൽ ക്ളിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.

രണ്ടാം ഡോസ് വാക്‌സിനെടുത്ത ശേഷം 9 മാസങ്ങൾ കഴിഞ്ഞ ആളുകൾക്കാണ് കരുതൽ ഡോസ് വാക്‌സിനെടുക്കാൻ അവസരമുള്ളത്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.