പാലക്കാട് പെരുവെമ്പിൽ കൊല്ലപ്പെട്ട ജാൻബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു

0
82

പാലക്കാട് പെരുവെമ്പിൽ കൊല്ലപ്പെട്ട ജാൻബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയിൽ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെയാണ് പെരുവമ്പ് കുഴൽമന്ദം റോഡരികിൽ നാൽപതുകാരിയായ ജാൻബീവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടതിന്റെ തലേദിവസം ജാൻ ബീവിയും മറ്റൊരു പുരുഷനും തമ്മിൽ തർക്കം ഉണ്ടായതിനെ ദൃക്‌സാക്ഷികൾ ഉണ്ട്. ഇത് അയ്യപ്പൻ ആണെന്ന് എന്ന നിഗമനത്തിലാണ് പൊലീസ്.