Sunday
11 January 2026
28.8 C
Kerala
HomeIndiaജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചു

ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചു

ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം. ഗുംല ജില്ലയിൽ മാവോയിസ്‌റ്റ് സംഘം 27 വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ബോക്‌സൈറ്റ് ഖനന സ്‌ഥലത്തിന് സമീപമാണ് വാഹനങ്ങൾക്ക് തീയിട്ടത്.

വെള്ളിയാഴ്‌ച രാത്രി 8 മണിയോടെ ഒരു സംഘം വിമതർ ഖനന സ്‌ഥലത്തെത്തി വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ഒമ്പത് വാഹനങ്ങൾ പൂർണമായും കത്തി നശിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. ചില കാറുകൾ ഭാഗികമായി തകർന്നതായും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും എസ്‌പി വ്യക്‌തമാക്കി.

RELATED ARTICLES

Most Popular

Recent Comments