സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം നാളെ മുതൽ

0
77

സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കും. വെസ്‌റ്റ്‌ഹില്ലിലെ സമുദ്ര ഓഡിറ്റോറിയത്തിൽ (എം കേളപ്പൻ നഗർ) രാവിലെ 10ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ പൊതുസമ്മേളന വേദിയായ കടപ്പുറത്തെ ഇ എം എസ്‌ നഗറിൽ ഞായർ വൈകിട്ട്‌ ചെങ്കൊടി ഉയർന്നു. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പതാക ഉയർത്തി.